തിരുവനന്തപുരം: ലോഡ്ജില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് സ്വദേശിയായ ആസ്മിന (40)യെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.ആറ്റിങ്ങല്‍ മൂന്നുമുക്ക് ഗ്രീന്‍ ലൈന്‍ ലോഡ്ജിലാണ് സംഭവം.കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞദിവസം ഒരു യുവാവിനോടൊപ്പം എത്തിയാണ് ലോഡ്ജില്‍ മുറിയെടുത്തത്.രാവിലെ ലോഡ്ജ് ജീവനക്കാര്‍ മുറി തുറന്ന് നോക്കുമ്പോഴാണ് കട്ടിലില്‍ മരിച്ച നിലയില്‍ യുവതിയെ കണ്ടത്. ഇവരുടെ കയ്യില്‍ മുറിവുണ്ട്. കൂടെ ഉണ്ടായിരുന്ന യുവാവിനെ കണ്ടെത്താനായിട്ടില്ല. ആറ്റിങ്ങല്‍ പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചുവരുന്നു.
ഇന്നലെ രാത്രി യുവതി എത്തിയത് ഒരാഴ്ച മുൻപ് ഹോട്ടലിൽ ശുചീകരണ ജോലിക്കെത്തിയ ആളുടെ ഭാര്യ എന്ന നിലയിലാണെന്നാണ് ഹോട്ടൽ അധികൃതരിൽ നിന്ന് ലഭിക്കുന്ന വിവരം. ഇയാളും ഇന്നലെ രാത്രി ഹോട്ടലിൽ ഉണ്ടായിരുന്നു.രാവിലെ ഹോട്ടൽ മാനേജർ വന്നപ്പോഴാണ് ജനലിലൂടെ രക്തം വാർന്ന നിലയിൽ യുവതിയെ കാണുന്നത്