കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ സംരക്ഷണഭിത്തി തകര്‍ന്നു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഡെന്റല്‍ കോളേജിനോട് ചേര്‍ന്ന, സംരക്ഷണ ഭിത്തിയാണ് ഇടിഞ്ഞത്. കല്ലുകള്‍ വീണ് റോഡരികില്‍ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ ഉണ്ടായി. രണ്ട് കാറുകള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. കാലപ്പഴക്കമുള്ള സംരക്ഷണഭിത്തിയാണിത്.തകർന്ന കാറിലുണ്ടായിരുന്നത് ഒരു ഗർഭിണിയായിരുന്നു, അവർ ഇറങ്ങി ഒരു കടയിലേക്ക് പോയ സമയത്താണ് അപകടമുണ്ടായത് എന്നാണ് പ്രദേശവാസികൾ പറയുന്നത്.