Share this Article
News Malayalam 24x7
എക്സൈസ് ഉദ്യോഗസ്ഥരെ വാഹനമിടിച്ച് രക്ഷപ്പെടാന്‍ ശ്രമം
excise officers

ഉദ്യോഗസ്ഥരെ വാഹനമിടിച്ച് അപായപ്പെടുത്തി കടന്നുകളയാന്‍ ശ്രമം,പിന്നാലെ പിടികൂടി എക്‌സൈസ്.കേരള എക്‌സൈസ് മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍  തിരുവനന്തപുരം യൂണിറ്റിലെ ഉദ്യോഗസ്ഥരെയാണ് വാഹന പരിശോധനയ്ക്കിടെ അപായപ്പെടുത്താന്‍ ശ്രമിച്ചത്.

വാഹനത്തില്‍ നിയമവിരുദ്ധമായതെന്തോ ഉണ്ടെന്നുള്ള സംശയത്തില്‍ എക്‌സൈസ് സംഘം വാഹനം നിര്‍ത്താന്‍ ശ്രമിച്ചതോടെയാണ് അപകടകരമായി വാഹനം വേഗത കൂട്ടി ഓടിച്ച് പരിശോധനയ്ക്ക് നിന്നിരുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചത്.

തുടര്‍ന്ന് അമിതവേഗത്തില്‍ പൂവ്വാര്‍ ഭാഗത്തേക്ക് ഭാഗത്തേക്ക് ഓടിച്ച് പോകുകയുമായിരുന്നു. ഇതിനിടയില്‍ ബൈക്ക് യാത്രക്കാരനെയും ഇടിച്ചിട്ട് മുന്നോട്ട് പോയ വാഹനത്തെ പള്ളം മാര്‍ക്കറ്റിന് സമീപം വച്ച് എക്‌സൈസ് ജീപ്പ് കുറുകെ കയറ്റി  ഇടിച്ചു നിര്‍ത്തിക്കുകയായിരുന്നു.

വാഹനം പരിശോധിച്ചതില്‍ നിന്നും 35 ലിറ്റര്‍ വരെ കൊള്ളുന്ന 28 കാനുകള്‍ നിറയെ മണ്ണെണ്ണ കണ്ടെടുത്തു. തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കടത്തുന്ന മണ്ണെണ്ണയാണിതെന്ന് പൊലീസ് പറഞ്ഞു.

അമിത ലാഭത്തിനായി മതിയായ രേഖകളില്ലാതെയാണ് ഇവ കടത്തിയിരുന്നത്.  വാഹനത്തില്‍ ഉണ്ടായിരുന്ന റിയാസ് എന്നയാളെയും കൂട്ട് പ്രതിയെയും പിടികൂടി കാഞ്ഞിരംകുളം പോലീസിന് കൈമാറി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories