Share this Article
News Malayalam 24x7
കോട്ടയം മീനടത്ത് അച്ഛനേയും മകനേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
A father and son were found hanging in Kottayam

കോട്ടയം മീനടത്ത് അച്ഛനേയും  മകനേയും  തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുതുവയല്‍ സ്വദേശി വട്ടുകളം വീട്ടില്‍ ബിനു, മകന്‍ ഒന്‍പതുകാരന്‍ ശ്രീഹരി  എന്നിവരാണ് മരിച്ചത്. വീടിനു സമീപമുള്ള ആളൊഴിഞ്ഞ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.

മകനെ കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കിയതാകാമെന്ന  നിഗമനത്തിലാണ് പൊലീസ്. രാവിലെ നടക്കാനിറങ്ങിയ ഇരുവരേയും കാണാതാകുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങള്‍ കണ്ടത്. പാമ്പാടി പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories