മലപ്പുറത്ത് ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗര്‍ഭിണി മരിച്ചു. 31 കാരിയായ പ്രിജിയാണ് മരിച്ചത്.ചന്തക്കുന്ന് യുപി സ്‌കൂളിന് സമീപത്ത് ഉച്ചയോടെയായിരുന്നു അപകടം. ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ പോകുന്നതിനിടെ ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. ലോറിക്കടിയിലേക്ക് തെറിച്ചുവീണ പ്രിജിയെ ഗുരുതര പരിക്കുകളോടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.