പത്തനംതിട്ട: കോന്നി പോത്തുപ്പാറയിൽ ദമ്പതികൾ വിഷം കഴിച്ചു മരിച്ചു. തങ്കപ്പൻ (65), ഓമന (60) എന്നിവരാണ് മരിച്ചത്. ഇരുവരും ഒറ്റയ്ക്കായിരുന്നു താമസം. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം.
ഇരുവരേയും വിഷം കഴിച്ച രീതിയിൽ സമീപവാസികളുടെ ശ്രദ്ധിയിൽപെടുകയായിരുന്നു. ഉടൻ തന്നെ കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ദമ്പതികൾക്ക് ഒരു മകനുണ്ടായിരുന്നത് വർഷങ്ങൾക്ക് മുൻപ് മരിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)