Share this Article
News Malayalam 24x7
തിരുവനന്തപുരത്ത് പാചകവാതക ലോറി മറിഞ്ഞ് അപകടം, വാതക ചോർച്ച; ഗതാഗത ചോർച്ച
വെബ് ടീം
15 hours 41 Minutes Ago
1 min read
GAS LEAK

പാലോട് (തിരുവനന്തപുരം) : തെങ്കാശി പാതയിൽ ചുള്ളിമാനൂരിനു സമീപം പാചകവാതക ലോറി മറിഞ്ഞ് അപകടം. ലോറിയുടെ ക്യാബിനിൽ നിന്ന് സിഎൻജി കണ്ടയ്‌നർ വേർപെട്ട് റോഡിലേക്ക് മറിയുകയായിരുന്നു. അപകടത്തെത്തുടർന്ന് മേഖലയിൽ വാതക ചോർച്ചയുണ്ടായി. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പ്രദേശത്തെ വാഹന ഗതാഗതം പൂർണമായും നിരോധിച്ചു.

അപകടത്തെ കുറിച്ചുള്ള വിവരം ലഭിച്ച ഉടൻ തന്നെ അഗ്നിരക്ഷാ സേന സ്ഥലത്തെത്തി സുരക്ഷാ നടപടികൾ ആരംഭിച്ചു. നിലവിൽ വാതക ചോർച്ച നിയന്ത്രിക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. കൂടുതൽ അപകടങ്ങൾ ഒഴിവാക്കുന്നതിനായി പൊലീസ് സ്ഥലത്തുണ്ട്. ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതോടെ വാഹനങ്ങൾ വഴി തിരിച്ചുവിട്ടു. ഇതോടെ പ്രദേശത്ത് ഗതാഗതക്കുരുക്കും രൂപപ്പെട്ടു.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories