മലപ്പുറം: ഓടിക്കൊണ്ടിരിക്കുന്ന ബസിന് മുകളിലേക്ക് ആൽമരം പൊട്ടിവീണ് യാത്രക്കാരിലൊരാൾക്ക് ഗുരുതര പരിക്ക്. വഴിക്കടവ് തൃശ്ശൂർ റൂട്ടിലോടുന്ന ഡ്രെെവ് ഓൺ ബസിന് മുകളിലേക്കാണ് ആൽമരം പൊട്ടിവീണത്. വണ്ടൂർ പുളിയക്കോട് അങ്ങാടിക്ക് സമീപം ചൊവ്വാഴ്ച വെെകിട്ട് അഞ്ചുമണിയോടെയായിരുന്നു അപകടം.
കൂറ്റൻ ആൽമരം പൊട്ടിവീഴുന്നത് കണ്ട ഡ്രെെവർ ബസ് വേഗത്തിൽ മുന്നോട്ട് എടുത്തതിനാൽ വൻദുരന്തം ഒഴിവായി. ബസിന്റെ മുൻഭാഗത്ത് സ്ത്രീകളടക്കമുള്ള യാത്രക്കാരുണ്ടായിരുന്നു. പുറകുവശത്തായി സെെഡ് സീറ്റിലിരുന്ന കൗമാരക്കാരനാണ് ഗുരുതര പരിക്കേറ്റത്. ഇയാൾ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.