തൃശൂർ: ഒരു മാസത്തിനിടെ നഷ്ടപെട്ട 30 ഓളം ഫോണുകൾ കണ്ടെത്തി തൃശൂർ മെഡിക്കൽ കോളേജ് പൊലീസ്.കഴിഞ്ഞ ഒരു മാസത്തിനിടെ മെഡിക്കൽ കോളേജ് സ്റ്റേഷൻ പരിധിയിൽ നിന്നും നഷ്ടപ്പെട്ടുപോയ 30 ഓളം ഫോണുകൾ CEIR പോർട്ടൽ സംവിധാനം വഴി ട്രേസ് ചെയ്താണ് മെഡിക്കൽ കോളേജ് പോലീസ് ഉദ്യോഗസ്ഥർ കണ്ടുപിടിച്ച് ഉടമസ്ഥർക്ക് തിരിച്ചേല്പിച്ചത്. അന്വേഷണ സംഘം അന്യ സംസ്ഥാനത്തും, മറ്റു ജില്ലകളിലുമായി ഒരുപാട് അന്വേഷണങ്ങൾക്ക് ശേഷമാണ് ഇത്രയും ഫോണുകൾ ചുരുങ്ങിയ സമയം കൊണ്ട് കണ്ടെത്താൻ സാധിച്ചത്.
മെഡിക്കൽ കോളേജ് SHO കിരൺ എസ് ൻറെ നേതൃത്വത്തിൽ ഉണ്ടായിരുന്ന അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർ സിബു, സിവിൽ പോലീസ് ഓഫീസർമാരായ ലിജിത്,ഷാഹിദ്,അഭയ് ഘോഷ്, ശ്രീജിത്ത് എന്നിവരാണ് ഉണ്ടായിരുന്നത്.
മൊബൈൽ ഫോൺ നഷ്ടപെട്ടാൽ ഉടൻതന്നെ ഫോൺ റിങ്ങ് ചെയ്യുന്നുണ്ടെങ്കിൽ ലൊക്കേഷൻ ഇൻറർനെറ്റ് എന്നിവ ഓൺ ആണെങ്കിൽ ഇമെയിൽ െഎ ഡി യും പാസ് വേഡും നിങ്ങൾക്ക് അറിയാമെങ്കിൽ find my divice ൽ log in ചെയ്ത് ഫോൺ നിങ്ങൾക്കുതന്നെ കണ്ടെത്താവുന്നതാണ്. എന്നാൽ ഫോൺ സ്വിച്ച് ഓഫ് ആണ്. ഇമെയിൽ െഎ ഡി ഓർമ്മയില്ല ലൊക്കേഷൻ ഓൺ അല്ല എങ്കിൽ ceir.gov.in എന്ന പോർട്ടലിൽ ( https://www.ceir.gov.in/Home/index.jsp ) റെജിസ്റ്റർ ചെയ്യുകയാണ് വേണ്ടത്. ഇതിൽ റെജിസ്റ്റർ ചെയ്യണമെങ്കിൽ നഷ്ടപെട്ട ഫോണിൻെറ ഡൂപ്ളിക്കേറ്റ് സിം എടുത്ത് 24 മണിക്കൂർ കഴിഞ്ഞ് എസ് എം എസ് ആക്ടീവ് ആയിരിക്കണം. മാത്രമല്ല. പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിൻെറ റെസീപ്റ്റ് നമ്പരും ഉണ്ടായിരിക്കണം. ഇവ രണ്ടും ഉപയോഗിച്ച് സയർ പോർട്ടലിൽ റജിസ്റ്റർ ചെയ്യാം. പിന്നീട് മൊബൈൽ ഫോൺ ട്രേസ് ചെയ്തു എന്ന മെസേജ് വരുന്നതനുസരിച്ച് സൈബർ സെല്ലിലോ പോലീസ് സ്റ്റേഷനിലോ ബന്ധപെടാം.