Share this Article
News Malayalam 24x7
ജെഫ്രി ആര്‍ച്ചര്‍ അന്തരിച്ചു
Jeffrey Archer

ലോക പ്രശസ്ത എഴുത്തുകാരന്‍ ജെഫ്രി ആര്‍ച്ചര്‍ അന്തരിച്ചു. 86 ആം വയസ്സില്‍ സ്വവസതിയിലാണ് അന്ത്യം. അഞ്ച് പതിറ്റാണ്ട് നീണ്ട സാഹിത്യ ജീവിത്തതില്‍ 60 ഓളം പുസ്തകങ്ങള്‍ രചിച്ചു. നോട്ട് എ പെന്നി മോര്‍ , നോട്ട് എ പെന്നി ലെസ് എന്നതായിരുന്നു ആദ്യപുസ്തകം. രണ്ടാമത്ത് പുസ്തകമായി കായേന്‍ ആന്‍ഡ് ആബേലിലൂടെ ആണ് അദ്ദേഹം ലോകശ്രദ്ധയിലേക്കുയര്‍ന്നത്. 1979 ല്‍ പുറത്തിറങ്ങിയ ആ പുസ്തകം ചുരുങ്ങിയ സമയം കൊണ്ട് ന്യൂയോര്‍ക്ക് ടൈംസ് ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. ലോകമെമ്പാടുമായി അദ്ദേഹത്തിന്റെ പുസ്തകങ്ങളുടെ 300 മില്യണിലധികം കോപ്പികള്‍ വിറ്റഴിക്കപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയ രംഗത്തും സജീവമായിരുന്ന ആര്‍ച്ചര്‍ ഒരു മാനനഷ്ടക്കേസില്‍ പെട്ട് ജയില്‍ വാസവും അനുഭവിച്ചു. അവസാന പുസ്തകമായ ആദം ആന്‍ഡ് ഈവ് ഇന്ന് പുറത്തിറങ്ങാനിരിക്കെയാണ് അദ്ദേഹത്തിന്റെ അന്ത്യം. ക്ലിഫ്റ്റണ്‍ ക്രോണിക്കിള്‍സ്, ഫസ്റ്റ് എമംഗ് ഈക്വല്‍സ് തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ മറ്റ് ശ്രദ്ധേയമായ കൃതികള്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories