കാസർഗോഡ്: 11 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഹെഡ് മാസ്റ്റർ അറസ്റ്റിൽ. ബാഡൂർ പദവ് സ്ക്കൂളിലെ ഹെഡ്മാസ്റ്റർ എൻ കെ സുധീർ (54) ആണ് അറസ്റ്റിലായത്.
കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. ഗൃഹപ്രവേശന ചടങ്ങിനെത്തിയ പെൺകുട്ടിയെയാണ് പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് പ്രതിക്കെതിരെ പോക്സോ വകുപ്പ് ചുമത്തി.
പരാതിക്കാരിയായ പെൺകുട്ടിയെ മൂന്നാം ക്ലാസ് വരെ ആരോപണ വിധേയനായ സുധീർ പഠിപ്പിച്ചിരുന്നു. ഈ പരിചയത്തിൽ പെൺകുട്ടിയെ പ്രവേശന ചടങ്ങ് നടക്കുന്ന വീടിന് സമീപത്തു നിന്ന് കൂട്ടികൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി.