Share this Article
പഞ്ചായത്തംഗത്തിന്റെ കടയിൽ ഒളിപ്പിച്ച നിലയിൽ 7 കിലോ കഞ്ചാവ്; അറസ്റ്റ്
വെബ് ടീം
posted on 07-06-2025
1 min read
GANJA

കട്ടപ്പന: ഇരട്ടയാറില്‍ പൊലീസിന്റെ കഞ്ചാവുവേട്ട. ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റും പഞ്ചായത്ത് അംഗവുമായ എസ്. രതീഷിന്റെ കടയില്‍ നിന്നാണ് കട്ടപ്പന പോലീസ് ഏഴു കിലോയോളം കഞ്ചാവ് പിടികൂടിയത്.

സംഭവത്തില്‍ ഉപ്പുകണ്ടം ആലേപുരക്കല്‍ എസ്. രതീഷ്, ഒഡീഷ സ്വദേശികളായ സമീര്‍ ബെഹ്റ, ലക്കി മായക് എന്നിവരെ അറസ്റ്റ് ചെയ്തു. ഇരട്ടയാര്‍ പഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് അംഗമാണ് രതീഷ്.

കട്ടപ്പന എസ്ഐ എബി ജോർജും സംഘവുമാണ് പരിശോധന നടത്തിയത്. 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories