Share this Article
News Malayalam 24x7
നീലേശ്വരം വെടിക്കെട്ട് അപകടത്തിന് ഒരു വയസ്സ്
Nileshwaram Firecracker Accident

നീലേശ്വരം 550 അമ്പലം വീരർക്കാവ് ക്ഷേത്രത്തിലെ കളിയാട്ടത്തിനിടെ ഉണ്ടായ വെടിക്കെട്ട് ദുരന്തത്തിന് ഇന്ന് ഒരു വയസ്സ് തികയുന്നു. 2024 ഒക്ടോബർ 29-നാണ് നാടിനെ നടുക്കിയ ഈ ദുരന്തം സംഭവിച്ചത്. ക്ഷേത്രത്തിനു സമീപം പടക്കം പൊട്ടിച്ചതിന്റെ തീപ്പൊരി പടക്ക ശേഖരത്തിലേക്ക് വീണാണ് മഹാദുരന്തമുണ്ടായത്. സംഭവത്തിൽ ആറ് പേർ മരിക്കുകയും 148 പേർക്ക് പൊള്ളലേൽക്കുകയും ചെയ്തു. കൂടാതെ, 50-ൽ അധികം പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.


ആളുകൾ തിങ്ങിനിറഞ്ഞ സ്ഥലത്ത് പടക്കങ്ങൾ സൂക്ഷിച്ചത് ദുരന്തത്തിന്റെ ആഴം വർദ്ധിപ്പിച്ചു. സ്ഫോടനത്തിന്റെ പ്രകമ്പനത്തിൽ നാടൊന്നാകെ വിറങ്ങലിച്ചു. പരിക്കേറ്റവർക്ക് വിദഗ്ദ്ധ ചികിത്സയ്ക്കും തുടർചികിത്സയ്ക്കും ഭീമമായ തുക വേണ്ടിവന്നത് ദുരിതബാധിതരെ കടുത്ത പ്രതിസന്ധിയിലാക്കി. സർക്കാർ മരിച്ചവരുടെ ആശ്രിതർക്ക് 5 ലക്ഷം രൂപയും, പരിക്കേറ്റ 110 പേർക്ക് 1 ലക്ഷം രൂപയും ധനസഹായം നൽകി. കൂടാതെ, അടിയന്തര സൗജന്യ ചികിത്സയും വാഗ്ദാനം ചെയ്തിരുന്നു.


സർക്കാർ ധനസഹായം മുടങ്ങിയതും ആശുപത്രികളിൽ ആവശ്യമായ ചികിത്സ ലഭിക്കാത്തതും വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കി. ദുരന്തത്തിന്റെ ഓർമ്മകൾ നീലേശ്വരത്തുകാർക്ക് ഇപ്പോഴും ഉള്ള് പൊള്ളിക്കുന്ന വേദനയാണ് നൽകുന്നത്. വെടിക്കെട്ട് ദുരന്തത്തെ തുടർന്ന് വീരർക്കാവ് ക്ഷേത്രത്തിൽ ഈ വർഷം കളിയാട്ടം നടത്തേണ്ടതില്ല എന്ന് ക്ഷേത്ര കമ്മിറ്റി തീരുമാനിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories