Share this Article
News Malayalam 24x7
കോഴിക്കോട് അനാശാസ്യ കേന്ദ്രവുമായി ബന്ധപ്പെട്ട കേസ്; നിർണായക വിവരം ലഭിച്ചതായി സൂചന
Kozhikode Immoral Center Case

കോഴിക്കോട് മലാപ്പറമ്പിലെ അനാശാസ്യ കേന്ദ്രവുമായി ബന്ധപ്പെട്ട കേസിൽ കൂടുതൽ അന്വേഷണത്തിന് പൊലീസ്. കേസിൽ പിടിയിലായ ഒന്നാം പ്രതി ബിന്ദുവിന്റെ ഫോണ്‍ പരിശോധിച്ചതിൽ നിന്ന് നിർണായക വിവരം ലഭിച്ചതായി സൂചന. ഇടപാടുകാരിൽ പൊലീസ് ഉദ്യോഗസ്ഥരും സർക്കാർ ഉദ്യോഗസ്ഥരും ഉണ്ടെന്ന് വിവരം ലഭിച്ചതായാണ് സൂചന. പ്രതികൾക്ക്  ഇവരിൽ നിന്ന് സഹായം ലഭിച്ചിട്ടുണ്ടോ, അനാശാസ്യ കേന്ദ്രത്തിന്റെ നടത്തിപ്പുമായി ബന്ധമുണ്ടോ എന്ന് പൊലീസ് അന്വേഷിക്കും.  ഇടപാടുകാരെ ഉൾപ്പെടുത്തി വാട്‌സാപ്പ് ഗ്രൂപ്പ് രൂപീകരിച്ചാണ് നടത്തിപ്പെന്നും പൊലീസ്. കേസിൽ കേസുമായി ബന്ധപ്പെട്ട് ഇതുവരെ 9 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories