Share this Article
News Malayalam 24x7
പെരുവാമ്പ പുഴയില്‍ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി
Body of missing elderly woman found in Peruwamba river

കണ്ണൂര്‍ പെരുവാമ്പ പുഴയില്‍ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി. കോടൂര്‍ സ്വദേശി മാധവിയുടെ മൃതദേഹമാണ് രണ്ട് ദിവസത്തെ തെരച്ചിലിനൊടുവില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകിട്ടോടെയാണ് കണ്ണൂര്‍ പെരുവാമ്പ പുഴയില്‍ മാധവിയെ കാണാതാകുന്നത്.

തുടര്‍ന്ന് നാട്ടുകാരും ഫയര്‍ ഫോഴ്സും ചേര്‍ന്ന് പുഴയിലും മറ്റും തെരച്ചില്‍ നടത്തിയിരുന്നെങ്കിലും മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഇന്ന് രാവിലെ നടത്തിയ തെരച്ചിലിലാണ് മരത്തിന് തങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഫയര്‍ ഫോഴ്സ് എത്തി മൃതദേഹം കരക്കെത്തിച്ചു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories