Share this Article
News Malayalam 24x7
വെള്ളത്തൂവലില്‍ ആദ്യ നേച്ചേര്‍ ഫ്രഷ് അഗ്രി കിയോസ്‌ക്കിന്റെ പ്രവര്‍ത്തനം ആരംഭിച്ചു

The first Nature Fresh Agri Kiosk has started  at Vellathuval

കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകളുടെ വിഷ രഹിത പച്ചക്കറി ഉത്പന്നങ്ങള്‍ സ്ഥിരം ആയി വിപണിയില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയിലെ ആദ്യ നേച്ചേര്‍ ഫ്രഷ് അഗ്രി കിയോസ്‌ക്കിന്റെ പ്രവര്‍ത്തനം ഇടുക്കി വെള്ളത്തൂവലില്‍ ആരംഭിച്ചു.

കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തില്‍ കിയോസ്‌ക്കിന്റെ പ്രവര്‍ത്തനം നടക്കുന്നത്.കിയോസ്‌ക്കിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിബി എല്‍ദോസ് നിര്‍വഹിച്ചു.

സംഘ കൃഷി ഗ്രൂപ്പുകളില്‍ നിന്നും ലഭ്യമാകുന്ന പച്ചക്കറികള്‍, കിഴങ്ങു വര്‍ഗ്ഗങ്ങള്‍, മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ എന്നിവയോടൊപ്പം കുടുംബശ്രീ മൃഗ സംരക്ഷണ മേഖലയിലെ കര്‍ഷകരില്‍ നിന്നും ശേഖരിക്കുന്ന പാല്‍, മുട്ട, മറ്റ് മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങള്‍ തുടങ്ങിയവയും കിയോസ്‌ക്കില്‍ ലഭ്യമാകും. ജില്ലയിലെ ആദ്യ നേച്ചേര്‍ ഫ്രഷ് അഗ്രി കിയോസ്‌ക്കിന്റെ പ്രവര്‍ത്തനമാണ് വെള്ളത്തൂവലില്‍ ആരംഭിച്ചിട്ടുള്ളത്.കിയോസ്‌ക്കിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിബി എല്‍ദോസ് നിര്‍വഹിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ആര്‍ ജയന്‍ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ ബി ജോണ്‍സന്‍ അദ്യവില്‍പ്പന നിര്‍വ്വഹിച്ചു. ത്രിതല പഞ്ചായത്തംഗങ്ങള്‍, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ സ്മിത സാബു, അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ആശമോള്‍ വി എം, ഉദ്യോഗസ്ഥ പ്രതിനിധികള്‍, സി ഡി എസ് അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കിയോസ്‌ക്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ട് ലക്ഷം രൂപ വീതം ജില്ലയിലെ 8 ബ്ലോക്കുകളിലെയും ഓരോ സി ഡി എസുകള്‍ക്ക് കുടുംബശ്രീ ജില്ലാ മിഷന്‍ അനുവദിച്ച് നല്‍കിയിട്ടുണ്ട്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories