കോഴിക്കോട് മെഡിക്കൽ കോളേജിൽ തീപിടിത്തം. അത്യാഹിത വിഭാഗത്തിൽ നിന്നും രോഗികളെ ഒഴിപ്പിച്ചു .അത്യാഹിത വിഭാഗത്തിലെ യുപിഎസ് റൂമിൽ നിന്നും പുക ഉയർന്നതിനെ തുടർന്നാണ് രോഗികളെ മാറ്റിയത്.34 ആളുകളെയാണ് വിവിധ ആശുപത്രികളില്ലേക്ക് മാറ്റിയത്.അതേ സമയം സംഭവത്തിൽ അന്വേഷണത്തിന് നിർദേശം നൽകി ആരോഗ്യ മന്ത്രി വീണ ജോർജ്.
അത്യാഹിത വിഭാഗത്തിലെ പുക ഉണ്ടായതിൽ സമഗ്ര അന്വേഷണം വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ അധികൃതർക്ക് വലിയ വീഴ്ച ഉണ്ടായെന്നും ആരോപണം.