Share this Article
News Malayalam 24x7
പള്ളുരുത്തി കൊലപാതകം; രണ്ടുപേര്‍ പിടിയില്‍
Palluruti murder; Two arrested

എറണാകുളംപള്ളുരുത്തിയിലെ കൊലപാതകത്തില്‍ രണ്ടുപേര്‍ പിടിയില്‍. ഫാജിസ്, ‘ചോറ് അച്ചു’ എന്നിവരാണ് പിടിയിലായത്. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ കൊലക്കേസ് പ്രതിയായ ലാൽജു ആണ് കൊല്ലപെട്ടത്.

ഇന്നലെ രാത്രി എട്ടു മണിയോടെ പള്ളുരുത്തി കച്ചേരിപ്പടി റോഡിലാണ് കൊലപാതകം നടന്നത്. കുത്തേറ്റ ലാൽജുവിനെയും ജോജിയേയും സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ലാൽജുവിൻ്റെ ജീവൻ രക്ഷിക്കാനായില്ല.  പരിക്കേറ്റ ജോജിയുടെ നില ​ഗുരുതരമാണ്.

ലാൽജുവിനെയും ജോജിയെയും കുത്തിയശേഷം ഫിജാസും കൂട്ടാളിയും കടന്നുകളയുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ്ബന്ധുവീട്ടിൽ നിന്നും ഫാരിസിനെയും കൂട്ടാളിയേയും  പിടികൂടിയത്. കൊലപാതകം ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട ലാൽ ജു. 2021-ൽ കുമ്പളങ്ങിയിൽ ആന്റണി ലാസർ എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാംപ്രതിയാണ് ഇയാൾ .      

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories