Share this Article
News Malayalam 24x7
ഓടുന്ന ബസ്സിൽ നിന്ന് സൈഡ് ഗ്ലാസ് തകർത്ത് പുറത്തേയ്ക്ക് ചാടി യുവാവ്; പരിക്ക്
വെബ് ടീം
posted on 22-11-2023
1 min read
PASSENGER BROKE THE GLASS AND JUMPED OUT OF KSRTC GARUDA BUS

കോഴിക്കോട്:  ഓടുന്ന ബസില്‍നിന്ന് പുറത്തേക്ക് ചാടിയ യാത്രക്കാരന് പരിക്ക്. തിരുവനന്തപുരം കല്ലമ്പലം സ്വദേശി മുഹമ്മദ് അലിക്കാണ് പരിക്കേറ്റത്.കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ഗരുഡ ബസില്‍ നിന്നാണ് യാത്രക്കാരന്‍ ഗ്ലാസ് തകര്‍ത്ത് പുറത്തേക്ക് ചാടിയത്. 

വീഴ്ചയില്‍ തലയ്ക്കും കാലിനും പരിക്കേറ്റ ഇയാള്‍ റോഡിലൂടെ ഓടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാരും ബസ് ജീവനക്കാരും ചേര്‍ന്ന് പിടികൂടുകയായിരുന്നു. ഇയാളെ പൊലീസിന് കൈമാറി.

ഇയാള്‍ പരസ്പരവിരുദ്ധമായാണ് സംസാരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. മാനസിക പ്രശ്‌നങ്ങളുയുള്ളയാണ് യുവാവ് എന്നാണ് പൊലീസ് പറയുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories