Share this Article
KERALAVISION TELEVISION AWARDS 2025
23കാരി വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍; അന്വേഷണം വേണമെന്ന് ബന്ധുക്കൾ
വെബ് ടീം
posted on 24-05-2024
1 min read
23yr old girl commits-suicide-at-her-home

മാവേലിക്കര: ചാരുംമൂട് വീടിനുള്ളില്‍ 23കാരിയെ  തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. താമരക്കുളം പച്ചക്കാട് രശ്മി നിവാസില്‍ രാമചന്ദ്രന്റെയും സുലഭയുടെയും മകള്‍ രശ്മി (23) ആണ് മരിച്ചത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സംസ്‌കാരിച്ചു. ബിരുദാനന്തരബിരുദം നേടിയ ശേഷം വീട്ടിലിരുന്ന് ഓണ്‍ലൈന്‍ ജോലികള്‍ ചെയ്തു വരികയായിരുന്നു രശ്മിയെന്ന് ബന്ധുക്കള്‍ പറഞ്ഞു. മരണത്തെ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ പിതാവ് രാമചന്ദ്രന്‍ നൂറനാട് പൊലീസില്‍ പരാതി നല്‍കി. രശ്മിയുടെ സഹോദരി: ദേവിക.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. 'ദിശ' ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056)

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories