Share this Article
KERALAVISION TELEVISION AWARDS 2025
തൃശൂര്‍ കാഞ്ഞാണിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം
A young man met a tragic end in an accident involving bikes in Thrissur's Kanjani

തൃശൂര്‍ കാഞ്ഞാണിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. കണ്ടശ്ശാങ്കടവ് സ്വദേശി ജിനോ ജോണ്‍സന്‍ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഒമ്പതരയോടെ കാഞ്ഞാണി മൂന്നും കൂടിയ സെന്ററിലായിരുന്നു അപകടം.

ജിനോയും സുഹൃത്ത് അഗസ്റ്റിനുംസഞ്ചരിച്ചിരുന്ന ബൈക്കും എതിര്‍ദിശയില്‍ വന്നിരുന്ന വിജീഷ് എന്നയാളുടെ ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. അഗസ്റ്റിനും വിജീഷിനും പരിക്കേറ്റിട്ടുണ്ട്. ഇവരെ  ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories