മലപ്പുറം: പൊന്നാനി ബീച്ചിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് പോലീസ് കസ്റ്റഡിയിൽ. പൊന്നാനി സ്വദേശിനി ഫാത്തിമയാണ് മരിച്ചത്. സംഭവത്തിൽ അസ്വാഭാവികതയുണ്ടെന്നും യുവതിയുടേത് കൊലപാതകമാണെന്ന് സംശയിക്കുന്നതായും തിരൂർ ഡിവൈഎസ്പി വ്യക്തമാക്കി.
ഫാത്തിമയുടെ ഭർത്താവ് മുഹമ്മദിനെ പരപ്പനങ്ങാടിയിലെ റെയിൽവേ ട്രാക്കിന് സമീപത്ത് നിന്നാണ് പോലീസ് പിടികൂടിയത്. ട്രെയിനിന് മുന്നിൽ ചാടി ഇയാൾ ജീവനൊടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസ് സംഘം കസ്റ്റഡിയിലെടുത്തത് എന്നാണ് വിവരം. സംശയം മൂലമാണ് മുഹമ്മദ് കൊലപാതകം നടത്തിയതെന്നാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരം. ചൊവ്വാഴ്ച വൈകിട്ട് ദമ്പതികൾ ഒരുമിച്ചാണ് ബീച്ചിലേക്ക് പോയത്.പൊന്നാനി ഹാർബർ പരിസരത്ത്മണലില്‍ കമിഴ്ന്ന് കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹമുണ്ടായിരുന്നത്.ഇതിന് മുകളില്‍ മണല്‍വാരിയിടുകയും ചെയ്തിരുന്നു.
ഒന്നര വര്‍ഷം മുന്‍പാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. ഇരുവര്‍ക്കും നാലുമാസം പ്രായമുള്ള കുഞ്ഞുണ്ട്. നാട്ടുകാരാണ് ആദ്യം മൃതദേഹം കണ്ടത്. മൃതദേഹത്തിലെ കാല് തെരുവ് നായ്ക്കള്‍ വലിച്ചിഴക്കുന്നതാണ് നാട്ടുകാര്‍ കണ്ടത്. പിന്നീട് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ മുഹമ്മദിനായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പരപ്പനങ്ങാടിയില്‍ നിന്ന് ഇയാളെ പിടികൂടുന്നത്. അതേസമയം, പോസ്റ്റ്‍മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു.