Share this Article
News Malayalam 24x7
ഉദ്ഘാടനത്തിനായി വിളക്ക് കൊളുത്തവേ എല്ലാവരോടും എഴുന്നേൽക്കാൻ അവതാരക, കയ്യുയർത്തി വേണ്ടെന്ന് മുഖ്യമന്ത്രി; വൈറലായി ദൃശ്യങ്ങള്‍
വെബ് ടീം
15 hours 4 Minutes Ago
1 min read
WELCARE

കൊച്ചി: എറണാകുളം ജില്ലയിലെ വൈറ്റിലയില്‍ പ്രവര്‍ത്തനം ആരംഭിച്ച വെല്‍കെയര്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിച്ചു. ഉദ്ഘാടന ചടങ്ങില്‍ വിളക്ക് കൊളുത്താൻ നേരം അവതാരക എല്ലാവരോടും എഴുന്നേറ്റു നിൽക്കാൻ ആവശ്യപ്പെട്ടപ്പോഴുള്ള മുഖ്യമന്ത്രിയുടെ പെരുമാറ്റമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.എല്ലാവരോടും എഴുന്നേറ്റു നിൽക്കാൻ അവതാരക പറഞ്ഞതോടെ അതുവേണ്ട, ഇരുന്നാൽ മതിയെന്ന് ആംഗ്യഭാഷയിൽ ആവശ്യപ്പെടുകയായിരുന്നു മുഖ്യമന്ത്രി.  ഈ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories