Share this Article
News Malayalam 24x7
കിണറ്റില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തി കുന്നംകുളം അഗ്‌നി രക്ഷാസേന

Kunnamkulam fire rescue team rescued the young man trapped in the well

കുന്നംകുളം അഞ്ഞൂരിൽ കിണർ വൃത്തിയാക്കാൻ ഇറങ്ങി കിണറ്റിൽ കുടുങ്ങിയ യുവാവിനെ കുന്നംകുളം അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി.അഞ്ഞൂർ സ്വദേശി  47 വയസ്സുള്ള ഉനൈസാണ് കിണറ്റിൽ കുടുങ്ങിയത്. 

ഇന്നലെ വൈകിട്ടായിരുന്നു  സംഭവം.അഞ്ഞൂർ സ്വദേശി  ഉമ്മറിന്റെ വീട്ടിലെ കിണർ വൃത്തിയാക്കാൻ ഇറങ്ങിയ ഉനൈസ് കിണർ വൃത്തിയാക്കി തിരിച്ചു കയറാൻ നേരം ശരീരം തളർന്ന് കിണറ്റിൽ കുടുങ്ങുകയായിരുന്നു.

സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ പ്രദേശവാസികൾ ഉനൈസിനെ കിണറ്റിൽ നിന്നും പുറത്തെത്തിക്കാൻ ശ്രമം നടത്തിയെങ്കിലും വിഫലമായി. തുടർന്ന് കുന്നംകുളം അഗ്നി രക്ഷാസേനയെ വിവരമറിക്കുകയായിരുന്നു.  കുന്നംകുളം അഗ്നി രക്ഷാസേന സ്റ്റേഷൻ ഓഫീസർ ബി.വൈശാഖിന്റെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാസേനാസംഘം സ്ഥലത്തെത്തി നിമിഷങ്ങൾക്കകം  ഉനൈസിനെ കിണറ്റിൽ നിന്നും പുറത്തെത്തിക്കുകയായിരുന്നു.

അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥരായ രഞ്ജിത്ത്, നവാസ് ബാബു, പവിത്രൻ, ഹരിക്കുട്ടൻ,അമൽ, സനൽ, വിഷ്ണുദാസ് എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories