പരവനടുക്കത്തെ ആലിയ സീനിയർ ഹൈസ്കൂളിൽ വ്യാഴാഴ്ച നടന്ന കാസർഗോഡ് സഹോദയ കലോത്സവത്തിനിടെയാണ് വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടിയത്. ചെറിയ വാക്കുതർക്കം പിന്നീട് വൻ സംഘർഷമായി മാറുകയായിരുന്നു.
രണ്ട് വിദ്യാർത്ഥികൾ തമ്മിലുണ്ടായ വാക്കുതർക്കം അധ്യാപകർ ഇടപെട്ട് പരിഹരിച്ചിരുന്നെങ്കിലും, പുറത്തുനിന്നെത്തിയ ചിലർ പ്രശ്നത്തിൽ ഇടപെടുകയും അധ്യാപകരെയും വിദ്യാർത്ഥികളെയും മർദ്ദിക്കുകയും ചെയ്തതായാണ് പരാതി. സംഘർഷാവസ്ഥ ഏറെ നേരം നീണ്ടുനിന്നു.
സംഭവത്തെ തുടർന്ന് മേൽപ്പറമ്പ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കലോത്സവ വേദിയിൽ സംഘർഷമുണ്ടാക്കിയവരെ കണ്ടെത്താനും നിയമനടപടികൾ സ്വീകരിക്കാനുമുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. കലോത്സവ വേദിയിൽ വിദ്യാർത്ഥികളും പുറമെ നിന്നുള്ളവരും തമ്മിലുണ്ടായ ഏറ്റുമുട്ടൽ വലിയ ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ