Share this Article
News Malayalam 24x7
പാനൂരിൽ ബി.ജെ.പി പ്രവർത്തകന് വെട്ടേറ്റു; നാല് പേർക്ക് മർദ്ദനമേറ്റു
വെബ് ടീം
posted on 11-03-2025
1 min read
PANOOR

കണ്ണൂർ: പാനൂർ പൊയിലൂരിൽ ബി.ജെ.പി പ്രവർത്തകന് വെട്ടേറ്റു. കൊല്ലമ്പറ്റ സ്വദേശി ഷൈജുവിനാണ് വെട്ടേറ്റത്. നാല് പേർക്ക് മർദനവുമേറ്റിട്ടുണ്ട്.ആക്രമണത്തിന് പിന്നിൽ സി.പി.ഐ.എമ്മെന്ന് ബി.ജെ.പി ആരോപിച്ചു.പൊയിലൂർ മഠപ്പുര തിറ മഹോൽസവവുമായി ബന്ധപ്പെട്ട് ഇരു വിഭാഗം തമ്മിൽ വാക്കേറ്റവും നേരിയ സംഘർഷവും പതിവാണ്. സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് വൻപൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories