Share this Article
News Malayalam 24x7
അലുവ അതുലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മൂന്നുപേരെ പ്രതി ചേർത്ത് പൊലീസ്; പട്ടാപ്പകൽ നടത്തിയത് സുഹൃത്തിനെ കൊല്ലാൻ ശ്രമിച്ച വൈരാഗ്യത്തിൽ
വെബ് ടീം
posted on 14-03-2026
1 min read
ALUVA ATHUL

കൊല്ലം: പട്ടാപ്പകൽ ദേശീയപാതയിൽ ഗുണ്ടാനേതാവ് അലുവ അതുലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മൂന്നുപേരെ പ്രതി ചേർത്ത് പൊലീസ്. വിഷ്ണു, ആഷിഖ്, ഹുസൈൻ എന്നിവരാണ് കേസിൽ പ്രതി ചേർത്തിരിക്കുന്നത്.കണ്ടാൽ അറിയുന്ന രണ്ടു പേരെ കൂടി പ്രതി പട്ടികയിൽ ചേർക്കുമെന്ന് പൊലീസ് അറിയിച്ചു.

പ്രതികൾ അതുലിനെ കൊലപ്പെടുത്താൻ ശ്രമിച്ചത് മുൻ വിരോധം മൂലം എന്ന് എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.പ്രതികളുടെ സുഹൃത്ത് അനീറിനെ കൊലപ്പെടുത്താൻ ശ്രമിച്ചതിൻ്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം.ജിം സന്തോഷ് വധക്കേസ് പ്രതി അലുവ അതുൽ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് ഇയാളെ കൊലപ്പെടുത്തിയത്. ജാമ്യത്തിലിറങ്ങി സ്റ്റേഷനിൽ എത്തിയ ശേഷം മടങ്ങി പോകുമ്പോഴായിരുന്നു ആക്രമണമുണ്ടായത്. പൊലീസ് സ്റ്റേഷനിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെ വച്ച് അതുലിന്റെ കാറിനെ പിന്തുടര്‍ന്ന് മറ്റൊരു കാറിലെത്തിയ സംഘമാണ് കൊലപാതകം നടത്തിയത്.അതുലിൻ്റെ കാറിനെ ഇടിച്ച് ദേശീയപാത നിര്‍മാണത്തിനായി നിര്‍മിച്ച താഴ്ചയിലേക്ക് വീഴ്ത്തിയ ശേഷമായിരുന്നു ആക്രമണം. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories