Share this Article
കൊല്ലത്ത് പത്താം ക്ലാസ് വിദ്യാർഥിനി മരിച്ചനിലയിൽ
വെബ് ടീം
posted on 30-10-2026
1 min read
malavika

കൊല്ലം: ഓടാനവട്ടത്ത് പത്താം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കി. കട്ടയിൽ രാജി ഭവനിൽ ആർ.എ. മാളവിക (15) ആണ് മരിച്ചത്. കൊട്ടാരക്കര തൃക്കണ്ണമംഗൽ എസ്.കെ.വി. സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ്. വിരമിച്ച ജവാൻ രാജേഷിന്റേയും അഞ്ജുവിന്റേയും മകളാണ് മാളവിക.

വൈകീട്ട് അമ്മയോടൊപ്പം വീട്ടിലെത്തിയ കുട്ടി രണ്ടാം നിലയിലുള്ള മുറിയിൽ കയറി വാതിലടച്ച് ജീവനൊടുക്കുകയായിരുന്നു.ഏറെ നേരം കഴിഞ്ഞിട്ടും മാളവികയെ കാണാതിരുന്നതിനെ തുടർന്ന് സഹോദരൻ മുകൾനിലയിലെത്തി ജനലിലൂടെ മുറിയിലേക്ക് നോക്കിയപ്പോഴാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടത്. വാതിൽ തകർത്ത് ഉടൻ കുട്ടിയെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories