Share this Article
KERALAVISION TELEVISION AWARDS 2025
'അയ്യപ്പന്‍മാര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ റെയില്‍വേ പരാജയപ്പെട്ടു'; അഡ്വ. ഡി വിജയകുമാര്‍
Adv. D Vijayakumar

ലക്ഷകണക്കിന് തീര്‍ത്ഥാടകര്‍ എത്തുന്ന ആലപ്പുഴ ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ അയ്യപ്പന്‍മാര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ റെയില്‍വേ പൂര്‍ണ്ണമായി പരാജയപ്പെട്ടന്ന് അഖില ഭാരത അയ്യപ്പാ സേവാ സംഘം ജനറല്‍ സെക്രട്ടറി അഡ്വ. ഡി വിജയകുമാര്‍. 

റെയില്‍വേ സ്റ്റേഷനിലെ ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ ഏഴ് പേര് വേണ്ടിടത്ത് ഒരു ജീവനക്കാരന്‍ മാത്രമാണുള്ളത്. തീര്‍ത്ഥാടകര്‍ക്ക് വിരിവെയ്ക്കുന്നതിനുള്ള സ്ഥലം ചോര്‍ന്നൊലിക്കുന്ന നിലയിലാണ്.

റെയില്‍വേ സ്റ്റേഷന്റെ മുന്‍പിലെ മരങ്ങള്‍ വെട്ടിയതുമാത്രമാണ് റെയില്‍വേ മണ്ഡലകാലത്ത് മുന്നോരുക്കമായി ചെയ്തത്.

അയ്യപ്പന്‍മാര്‍ക്കായി സ്റ്റേഷനകത്ത് വെജിറ്റേറിയന്‍ ഭക്ഷണശാല തുടങ്ങണമെന്നും അയ്യപ്പന്‍മാര്‍ക്ക് അടിയന്തരമായി എല്ലാവിധ സൗകര്യങ്ങളും ഒരുക്കുന്നതിനു റെയില്‍വേ അടിയന്തര ശ്രദ്ധ പതിപ്പിക്കണമെന്നും അഡ്വ. ഡി. വിജയകുമാര്‍ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories