Share this Article
News Malayalam 24x7
ആലപ്പുഴയിൽ അസാധാരണ വൈകല്യത്തോടെ കുഞ്ഞു പിറന്ന സംഭവത്തില്‍ ചികിത്സപ്പിഴവ് സമ്മതിച്ച് ആരോഗ്യവകുപ്പ്
Alappuzha Baby Born with Rare Disability

ആലപ്പുഴയിൽ അസാധാരണ വൈകല്യത്തോടെ കുഞ്ഞു പിറന്ന സംഭവത്തില്‍ ചികിത്സപ്പിഴവ് സമ്മതിച്ച് ആരോഗ്യവകുപ്പ്. മാതാവിന് ആദ്യ മൂന്നുമാസം നല്‍കിയ പ്രസവ ചികിത്സ തൃപ്തികരമായിരുന്നില്ല. അപകടസാധ്യത അറിയിക്കുന്നതില്‍ 2 ഗൈനക്കോളജിസ്റ്റും പരാജയപ്പെട്ടുവെന്നും കുടുംബത്തിന് കൈമാറിയ ആരോഗ്യ വകുപ്പ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.


ആലപ്പുഴ വനിത ശിശു ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റുകളായ  ഡോ. സി വി പുഷ്പ കുമാരി, ഡോ കെ എ ഷെര്‍ലി എന്നിവര്‍ക്കെതിരെ നടപടിക്കും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്. അന്വേഷണം നടത്തി മാസങ്ങള്‍ കഴിഞ്ഞിട്ടും റിപ്പോര്‍ട്ട് പുറത്തുവിടാത്തതിനെതിരെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് തപാല്‍ വഴി മറുപടി നല്‍കിയത്.


കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിനാണ് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ആലപ്പുഴ സ്വദേശികളായ അനീഷ് -സുറുമി ദമ്പതികള്‍ക്ക് കുഞ്ഞു പിറന്നത്. ചെവിയും കണ്ണും യഥാസ്ഥാനത്തല്ലാതെയും വായതുറക്കാനും കഴിയാത്ത നിലയിലാണ് കുഞ്ഞ് ജനിച്ചത്. സംഭവത്തിന് പിന്നാലെ ആലപ്പുഴയിലെ സ്‌കാനിംങ് കേന്ദ്രങ്ങള്‍ അടക്കം പൂട്ടിച്ചു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories