Share this Article
KERALAVISION TELEVISION AWARDS 2025
തിരുവോണം ആരാധനാ പൂജ പെരുമാള്‍ക്ക് സമര്‍പ്പിച്ചു; എത്തിയത് ആയിരങ്ങള്‍
Thousands Attend Thiruvonam Pooja for Perumal


കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിലെ നാല് ആരാധനകളില്‍ ആദ്യത്തെ ആരാധനയായ തിരുവോണം ആരാധനാ പൂജ പെരുമാള്‍ക്ക് സമര്‍പ്പിച്ചു. തിരുവോണം ആരാധന തൊഴാന്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.


ഉഷഃപൂജയ്ക്ക് ശേഷമാണ് ആരാധനാ പൂജ നടന്നത്്. തുടര്‍ന്ന് നിവേദ്യ പൂജ കഴിഞ്ഞ് ശീവേലിക്ക് സമയമറിയിച്ച് ശീവേലിക്ക് വിളിക്കുന്നതോടെ എഴുന്നള്ളത്തിനും തുടക്കമായി. തിരുവോണം ആരാധന ദിവസം മുതല്‍ ശീവേലിക്ക് വിശേഷ വാദ്യങ്ങള്‍ ആരംഭിക്കും, ആനകള്‍ക്ക് നെറ്റിപ്പട്ടവും മറ്റ് അലങ്കാരങ്ങളുമുണ്ടാകും. എന്നാല്‍ കനത്ത മഴയെ തുടര്‍ന്ന് നെറ്റിപ്പട്ടമില്ലാതെയായിരുന്നു ശീവേലി. 


ആരാധന ദിവസങ്ങളില്‍ സ്വര്‍ണക്കുടം വെള്ളിക്കുടം വെള്ളിവിളക്ക്, വെള്ളിക്കിടാരം വെള്ളിത്തട്ട് തുടങ്ങിയ  വിശിഷ്ട പൂജാപാത്രങ്ങള്‍ ശീവേലിക്ക് അകമ്പടിയായി ഉണ്ടായിരുന്നു. തിരുവോണം ആരാധന തൊഴാന്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories