Share this Article
News Malayalam 24x7
കാണാതായ വിദ്യാര്‍ഥിയെ 17 ദിവസത്തിനുശേഷം ബെംഗളൂരുവില്‍നിന്ന് കണ്ടെത്തി
വെബ് ടീം
posted on 02-08-2023
1 min read
missing student found from bengaluru

കണ്ണൂര്‍ കക്കാടുനിന്ന് കാണാതായ വിദ്യാര്‍ഥിയെ പതിനേഴു ദിവസത്തിനു ശേഷം ബെംഗളൂരുവില്‍നിന്ന് കണ്ടെത്തി. കണ്ണൂര്‍ മുനിസിപ്പല്‍ ഹയര്‍സെക്കന്‍ഡറി പ്ലസ് വണ്‍ വിദ്യാര്‍ഥി മുഹമ്മദ് ഷെസിനെയാണ് കണ്ടെത്തിയത്. ഷെസിനെ തിരിച്ചറിഞ്ഞ ഒരു വ്യക്തി വീഡിയോ എടുത്ത് ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കുകയായിരുന്നു. ഷെസിനെ ഉടന്‍ നാട്ടില്‍ എത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

ഷെസിനെ കാണാതാവുന്നത് ജൂലൈ 16-ാം തീയതി മുതലാണ്.  കുഞ്ഞിപ്പള്ളി ഗായത്രി ടാക്കിസിന് സമീപത്തെ വീട്ടില്‍നിന്ന് കയ്യില്‍ നൂറുരൂപയുമായി മുടിമുറിക്കാന്‍ പോയതായിരുന്നു കുട്ടി. വീട്ടില്‍നിന്ന് നടന്നാല്‍ അഞ്ച് മിനിറ്റ് സമയം കൊണ്ട് എത്താവുന്ന കടയിലേക്കായിരുന്നു ഷെസിന്‍ പോയത്. എന്നാല്‍ അന്ന് ഉച്ച കഴിഞ്ഞിട്ടും ഷെസിന്‍ തിരിച്ച് വരാതായതോടെ വീട്ടുകാര്‍ അന്വേഷണം തുടങ്ങി.

 കുട്ടി എങ്ങനെയാണ് ബം​ഗളൂരുവിൽ എത്തിയത് എന്നതിനെക്കുറിച്ച് വ്യക്തത വന്നിട്ടില്ല. നാട്ടിലേക്ക് എത്തിയതിനു ശേഷമാകും ഈ വിവരങ്ങൾ ചോദിച്ചറിയുക. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories