Share this Article
News Malayalam 24x7
ദേ ചെരുപ്പിടാൻ നോക്കുന്ന കാട്ടാനക്കുട്ടി; കുട്ടിക്കളിയുമായി സ്കൂൾ വരാന്തയിലും മുറ്റത്തും കറക്കം
വെബ് ടീം
19 hours 44 Minutes Ago
1 min read
elephant

വയനാട് ചേകാടി സര്‍ക്കാര്‍ എല്‍പി സ്കൂള്‍ വരാന്തയില്‍ അല്പം കുസൃതിയും കുറുമ്പും കാട്ടി ഇന്ന് ഒരു വിലസി നടക്കൽ നടന്നു. കുട്ടികൾക്ക് ആദ്യം കൗതുകവും ഒടുവിൽ അമ്പരപ്പും ഉണ്ടാക്കി കാട്ടാനക്കുട്ടിയാണ് എത്തിയത്. കുട്ടികളുടെ ചെരുപ്പ് തുമ്പിക്കൈ കൊണ്ട് എടുക്കാൻ നോക്കുകയും ഒക്കെ ചെയ്തു ഇന്ന് രാവിലെയാണ് കാട്ടാനയെത്തിയത്. കാട്ടാനക്കുട്ടി സ്കൂള്‍ മുറ്റത്ത് കറങ്ങി നടന്നത് ആശങ്ക പടര്‍ത്തി.

രാവിലെ പത്തു മണിയോടുകൂടിയാണ് അപ്രതീക്ഷിതമായി കാട്ടാനക്കുട്ടി സ്കൂള്‍ മുറ്റത്തെത്തിയത്. വരാന്തയിലൂടെ കാട്ടാനക്കുട്ടി കറങ്ങിനടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അധ്യാപകര്‍ കുട്ടികളെ ക്ലാസ്മുറികളിലാക്കി വാതിലടയ്ക്കുകയും ചെയ്തു. കുട്ടികൾ ആനക്കുട്ടിയെ കണ്ട് ബഹളം വയ്ക്കുന്നതെല്ലാം പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. കുട്ടികളില്‍ ഒരാളുടെ ചെരുപ്പ് ആനക്കുട്ടി കാലുകൊണ്ടും തുമ്പിക്കൈകൊണ്ടും തട്ടിക്കളിക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പിന്നീട് സ്കൂള്‍ മുറ്റത്തിലെ ചെളിയിലിറങ്ങി.

കാട്ടാനക്കുട്ടി സ്കൂളില്‍ എത്തിയതോടെ അധ്യാപകര്‍ ഉടന്‍തന്നെ വനപാലകരെ വിവരം അറിയിച്ചിരുന്നു. തുടര്‍ന്ന് പുല്‍‌പ്പള്ളി ഫോറസ്റ്റ് റേഞ്ചില്‍ നിന്ന് വനപാലകരെത്തി കുട്ടിയാനയെ ‘വലയിലാക്കുകയായിരുന്നു’. ചെതലയം ഫോറസ്റ്റ് റേഞ്ചിനോട് ചേര്‍ന്നുള്ള ജനവാസ മേഖലയാണിത്. ഇവിടെ സാധാരണ കാട്ടാനകൾക്ക് വരുന്നത് പതിവാണെങ്കില്‍ ഒരു കുട്ടിയാന ഒറ്റയ്ക്കെത്തുന്നത് അപൂര്‍വമാണ്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories