Share this Article
News Malayalam 24x7
കൊട്ടിയൂര്‍ വൈശാഖ മഹോത്സവം; ആലിംഗന പുഷ്പാഞ്ജലി ഇന്ന്
Kottiyoor Vysakha Mahotsavam: Alingana Pushpanjali Today

കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിലെ പ്രശസ്തമായ ആലിംഗന പുഷ്പാഞ്ജലി ഇന്ന്. കുറുമാത്തൂര്‍ ഇല്ലത്തെ നായ്ക്കന്‍ സ്ഥാനികനാണ്  സ്വയംഭൂവിഗ്രഹത്തില്‍ ആലിംഗന പുഷ്പാഞ്ജലി നടത്തുക.


രോഹിണി ആരാധനയോട് അനുബന്ധിച്ചാണ് ആലിംഗന പുഷ്പാഞ്ജലി നടത്തുക. വ്രതാനുഷ്ഠാനങ്ങളോടെ എത്തിയ കുറുമാത്തൂര്‍ ഇല്ലത്തെ മുതിര്‍ന്ന കാരണവരാണ് ആലിംഗന പുഷ്പാഞ്ജലി നടത്തുക. ശീവേലിക്ക് മുന്നോടിയായാണ് ആലിംഗന പുജ നടക്കുക. ദക്ഷനാല്‍ അപമാനിതയായി യാഗാഗ്നിയില്‍ സതീദേവി എരിഞ്ഞടങ്ങിയത് അറിഞ്ഞ് ഉഗ്രകോപിയായ ശിവനെ വിഷ്ണുഭഗവാന്‍ ആലിംഗനം ചെയ്ത് ആശ്വസിപ്പിക്കുന്നതിന്റെ അനുസ്മരണമായാണ് ആലിംഗന പുഷ്പാഞ്ജലി ചെയ്യുന്നത്. 


രോഹിണി ആരാധനയ്ക്ക് മുന്നേ മണത്തണ ഗോപുരത്തിലെത്തിയ സ്ഥാനികനെ മണത്തണ ആല്‍ക്കല്‍ തറവാട്ടിലേക്ക് ആചാരപൂര്‍വം സ്വീകരിച്ചു. അക്കരെ  കൊട്ടിയൂരിലെത്തുന്ന സ്ഥാനികനെ സ്വീകരിക്കും. പുഷ്പാഞ്ജലിക്ക് സമയമാകുന്നതോടെ തീര്‍ത്ഥകുളത്തില്‍ കുളിച്ച് മണിത്തറയില്‍ കയറ്റിയിരുത്തും. മണിത്തറയില്‍ പനയൂരും താഴെ പാലക്കുന്നന്‍ നമ്പൂതിരിയും കുറുമാത്തൂരിന് പരികര്‍മിയായി ഉണ്ടാകും. 


കുറുമാത്തൂര്‍ തറയില്‍ കയറുന്നതോടെ വാദ്യം മുറുകും. തുളസിക്കതിരും ജലവും ഉപയോഗിച്ചുള്ള പൂജയ്ക്ക് ശേഷമാണ് ആലിംഗന പുഷ്പാഞ്ജലി നടത്തുക.  പുഷ്പാഞ്ജലി കഴിഞ്ഞ് കുറുമാത്തൂര്‍ തറയില്‍ നിന്നിറങ്ങുന്നതുവരെ വാദ്യം തുടരും. ഒടുവില്‍ ഭണ്ഡാരം പെരുക്കി, തിരുവഞ്ചിറയില്‍ പ്രദക്ഷിണം ചെയ്ത് കുറുമാത്തൂര്‍ സ്ഥാനികന്‍ മടങ്ങും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories