Share this Article
KERALAVISION TELEVISION AWARDS 2025
വീടിന് സമീപം കളിക്കുകയായിരുന്ന ഏഴ് വയസുകാരി സെപ്റ്റിക് ടാങ്കിൽ വീണു; അയൽവാസി അഗ്നി രക്ഷാ സേനയെ വിളിച്ചു; പെൺകുട്ടിയെ രക്ഷിച്ചു
വെബ് ടീം
posted on 19-09-2024
1 min read
GIRL FELL DOWN

തിരുവനന്തപുരം: വീടിന് സമീപം കളിക്കുകയായിരുന്ന ഏഴ് വയസുള്ള പെൺകുട്ടി നിർമാണം നടന്നു കൊണ്ടിരിക്കുന്ന സെപ്ടിക് ടാങ്കിൽ വീണു. മാറനല്ലൂർ അരുമാളൂരിൽ ഇന്ന് വൈകിട്ട് നാലരയോടെയാണ് സംഭവം. 

അയൽവാസി ഉടൻ കാട്ടാക്കട അഗ്നി രക്ഷാ സേനയെ വിവരമറിയിച്ചു. ഇവർ സ്ഥലത്തെത്തി കുഴിയിൽ നിന്നും കുട്ടിയെ പുറത്തെടുത്ത്  സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. കുട്ടിയുടെ കുടുംബം വാടകക്ക് താമസിക്കുന്ന വീടിൻ്റെ പുരയിടത്തിൽ പുതിയ കെട്ടിടത്തിൻ്റെ നിർമ്മാണം നടക്കുന്നുണ്ട്. ഇവിടെ  നിർമ്മിക്കുന്ന സെപ്ടിക് ടാങ്കിന്റെ പലക ഇളകി മാറിയാണ് അപകടം സംഭവിച്ചതെന്നാണ് വിവരം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories