Share this Article
News Malayalam 24x7
വീട്ടില്‍ നിന്നും ഡ്യൂട്ടിക്കിറങ്ങിയ പോലീസുകാരനെ അഞ്ചുദിവസമായി കാണാനില്ലെന്ന് പരാതി

Complaint that the policeman who left home for duty has not been seen for five days

ജോലിക്ക് പോയ പോലീസുകാരനെ അഞ്ചുദിവസമായി കാണാനില്ലെന്ന് പരാതി.  തൃശ്ശൂർ ആളൂർ സ്റ്റേഷനിലെ സീനിയർ സിപിഒ സലേഷിനെയാണ് കാണാതായത്. ഇക്കഴിഞ്ഞ  ബുധനാഴ്ച ജോലിക്ക് എന്നും പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങിയ  സലേഷ് ഇതുവരെയും തിരിച്ചെത്തിയിട്ടില്ല..

തൃശ്ശൂർ ആളൂർ പൊലീസ് സ്റ്റേഷനിലെ സീനിയർ സിപിഒയും ചാലക്കുടി വി.ആർ പുരം സ്വദേശിയുമായ 34 വയസ്സുള്ള പി.എ.സലേഷിനെ ആണ്  കാണാതായത്. കാണാതായി അഞ്ചുദിവസം പിന്നിട്ടിട്ടും  അന്വേഷണം എങ്ങും എത്തിയില്ല.

ഇക്കഴിഞ്ഞ എട്ടാം  തീയതി ഡ്യൂട്ടിക്ക് എന്നു പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങിയ സലേഷ്  തിരികെ എത്താതായതോടെ ബന്ധുക്കൾ  പരാതി നൽകുകയായിരുന്നു.  തുടർന്നു ചാലക്കുടി പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണവും  ആരംഭിച്ചു. ഇതിനിടെ

ചാലക്കുടി കെഎസ്‌ആർ ടിസി ബസ് സ്റ്റാൻഡിനു സമീപം സലേഷിന്റെ ബൈക്ക് അന്വേഷണസംഘം  കണ്ടെത്തിയിരുന്നു. സ്വിച്ച് ഓഫ് ആയിരുന്ന സലേഷിന്റെ ഫോൺ  ഇടയ്ക്ക് ഓണായെങ്കിലും ലൊക്കേഷൻ കണ്ടെത്താൻ പോലീസിന് ആയിട്ടില്ലെന്നാണ് സൂചന.. സലേഷിന് പറയത്തക്ക സാമ്പത്തിക ബാധ്യതകളോ  കുടുംബ  പ്രശ്നങ്ങളോ ഒന്നും തന്നെ  ഇല്ലെന്നാണ് അയൽവാസികളും ബന്ധുക്കളും പറയുന്നത്..അതേസമയം സലേഷിന്  ജോലിസംബന്ധമായ സമ്മർദ്ദം ഉണ്ടായിരുന്നതായി സുഹൃത്തുക്കൾ പറയുന്നു.

സലേഷിന്റെ തിരോധാനത്തിൽ അന്വേഷണം ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ രൂപീകരിക്കാനുള്ള നീക്കത്തിലാണു നാട്ടുകാർ.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories