Share this Article
News Malayalam 24x7
കോങ്ങാട് സ്കൂൾ വിദ്യാർത്ഥിനികളെ കാണാനില്ലെന്ന് പരാതി; പൊലീസ് അന്വേഷണം
വെബ് ടീം
4 hours 31 Minutes Ago
1 min read
MISSING

പാലക്കാട് കോങ്ങാട് സ്കൂൾ വിദ്യാർത്ഥിനികളെ കാണാനില്ലെന്ന് പരാതി. കോങ്ങാട് കെപിആർപി സ്കൂളിലെ വിദ്യാർഥിനികളെയാണ് കാണാതായത്. 13 വയസുള്ള പെൺകുട്ടികളെയാണ് കാണാതായത്. വീട്ടിൽനിന്ന് 7മണിക്ക് ട്യൂഷന് പോയശേഷം സ്കൂളിലേക്കെന്നു പറഞ്ഞാണ് വിദ്യാർഥികൾ അവിടെ നിന്നും മടങ്ങിയതെന്ന് പൊലീസ് പറയുന്നു.

പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞതോടെ വീട്ടുകാർ വഴക്ക് പറഞ്ഞിരുന്നു. ഇതോടെയാണ് പെൺകുട്ടികൾ നാടുവിട്ടതെന്നാണ് വിവരം. സ്കൂളിൽ എത്താത്തതോടെ അധ്യാപകരും രക്ഷിതാക്കളും പൊലീസിൽ പരാതിപ്പെടുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. എന്തെങ്കിലും വിവരം ലഭിച്ചാൽ 9497947216 നമ്പരിൽ ബന്ധപ്പെടാം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories