കൊച്ചി: മൂന്നു വയസുകാരി കല‍്യാണിയെ പുഴയിലെറിഞ്ഞു കൊന്ന സംഭവത്തിൽ അമ്മ സന്ധ‍്യയുടെ അറസ്റ്റ് രേഖപ്പെടുത്തി. എസ്പിയുടെ നേതൃത്വത്തിൽ സന്ധ‍്യയെ ചോദ‍്യം ചെയ്യും. തിങ്കളാഴ്ചയായിരുന്നു കല‍്യാണിയെ സന്ധ‍്യ പുഴയിലെറിഞ്ഞ് കൊന്നത്. കൊലക്കുറ്റം ചുമത്തി സന്ധ‍്യക്കെതിരേ പൊലീസ് കേസെടുത്തിരുന്നു. സന്ധ‍്യ കല‍്യാണിയെ മുമ്പും കൊല്ലാൻ ശ്രമിച്ചിട്ടുണ്ടെന്ന വിവരമാണ് നിലവിൽ പുറത്തു വരുന്നത്.സന്ധ‍്യയ്ക്ക് പ്രായത്തിനനുസരിച്ചുള്ള മാനസിക വളർച്ചയില്ലെന്ന് കുടുംബം പറയുന്നു. ചോദ‍്യം ചെയ്യലിനിടെ സന്ധ‍്യ കുറ്റം സമ്മതിച്ചിട്ടുണ്ട്. എന്തിനാണ് കൊന്നതെന്ന് ഉൾപ്പെടയുള്ള ചോദ‍്യങ്ങൾക്ക് വ‍്യക്തമായ മറുപടി സന്ധ‍്യ നൽകിയില്ല. ഞാൻ ചെയ്തുവെന്ന് മാത്രമാണ് പറഞ്ഞത്.