Share this Article
News Malayalam 24x7
ചേരമ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ മരിച്ചു
A farmer died

വയനാട് - തമിഴ്‌നാട് അതിര്‍ത്തിയായ ചേരമ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ കര്‍ഷകന്‍ മരിച്ചു. തമിഴ്‌നാട് നീലഗിരി ജില്ലയിലെ ചേരമ്പാടി ചപ്പുംതോട് സ്വദേശി കുഞ്ഞുമൊയ്തീനാണ് മരിച്ചത്. സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി.

നിരന്തരമായുള്ള കാട്ടാന ആക്രണത്തിന്റെ പശ്ചാതലത്തില്‍ പ്രദേശത്ത് രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഊട്ടി കോഴിക്കോട് ദേശീയപാതയില്‍ ചുങ്കം ജംഗ്ഷനില്‍ വാഹനം തടഞ്ഞുകൊണ്ടായിരുന്നു പ്രതിഷേധം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories