Share this Article
News Malayalam 24x7
മീശക്കവലയിലെ ചെങ്കല്‍ ക്വാറികളില്‍ ആശുപത്രി മാലിന്യങ്ങളടക്കം നിക്ഷേപിക്കുന്നതായി പരാതി
Complaints that hospital waste is being deposited in the quarries of Meesakavala

കണ്ണൂര്‍ ജില്ലയിലെ കേളകം പഞ്ചായത്തിലെ മീശക്കവലയില്‍ ചെങ്കല്‍ ക്വാറികളില്‍ ആശുപത്രി മാലിന്യങ്ങളടക്കം നിക്ഷേപിക്കുന്നതായി പരാതി. പഞ്ചായത്തും ആരോഗ്യ വകുപ്പും സംഭവത്തില്‍ നടപടി സ്വീകരിക്കുന്നില്ലെന്ന ആരോപണവും ശക്തമാണ് .

കേളകം പഞ്ചായത്തിലെ പൊയ്യമലമീശക്കവലയില്‍ ഉപേക്ഷിച്ച ചെങ്കല്‍ ക്വാറികളാണ് മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായി മാറിയത്. സിറിഞ്ച്, മരുന്നുകള്‍, പാമ്പേഴ്‌സ് എന്നിവ ചാക്കുകളിലാക്കി രാത്രികാലങ്ങളില്‍ വാഹനങ്ങളില്‍ കൊണ്ടു വന്ന് ഉപേക്ഷിക്കെപെട്ട ഒന്നിലധികം ക്വാറികളില്‍ തള്ളുന്നതാണ് പ്രദേശവാസികള്‍ക്ക് ദുരിതമാകുന്നത്.

സംഭവത്തില്‍ പഞ്ചായത്തും ആരോഗ്യ വകുപ്പും ഉറക്കത്തിലാണെന്ന ആരോപണം ശക്തമാണ്.പ്രതേശത്ത് മാലിന്യം തള്ളുന്നവര്‍ക്കക്കതിെര നിയമ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുെടെ ആവശ്യം.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories