Share this Article
സ്റ്റീമർ പൊട്ടിത്തെറിച്ച് തലയിൽ ഇരുമ്പു കമ്പി തുളച്ചുകയറി; കണ്ണൂരിൽ തൊഴിലാളി മരിച്ചു
വെബ് ടീം
posted on 19-08-2025
1 min read
ameer

കണ്ണൂർ: സ്റ്റീമര്‍ പൊട്ടിത്തെറിച്ചു പരിക്കേറ്റ അസം സ്വദേശിയായ തൊഴിലാളി മരിച്ചു. നാടുകാണി കിന്‍ഫ്ര പാര്‍ക്കിലെ നാപ്റ്റ ന്യൂട്രിക്കോ എന്ന ജ്യൂസ് ഫാക്ടറിയിലെ തൊഴിലാളി അമീര്‍ ഹുസൈന്‍(26) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് സ്റ്റീമര്‍ പൊട്ടിത്തെറിച്ച് തലയില്‍ ഇരുമ്പു കമ്പി തുളച്ചുകയറി അമീറിന് ഗുരുതരമായി പരുക്കേറ്റത്.പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച ഇയാളെ രാത്രിയോടെ കണ്ണൂരിലെ എകെജി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും  ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം സ്വദേശത്തേക്ക് കൊണ്ടുപോകും.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories