കണ്ണൂർ: തയ്യിലിൽ വീട്ടുമുറ്റത്ത് പിതാവ് പിന്നോട്ടെടുത്ത കാറിനടിയിൽപ്പെട്ടു ഒന്നരവയസ്സുകാരിക്ക് ദാരുണാന്ത്യം. ഷഫഖത് - അറക്കകത്ത് ശഹമ ദമ്പതികളുടെ മകൾ ഹൂറിൻ മഹബൂബിയാണ് മരിച്ചത്.രാവിലെ 11 മണിയോടെയായിരുന്നു അപകടം.
ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയ്ക്ക് ഒരു മണിയോടെ ചികിത്സയിലിരിക്കെ മരിച്ചു.
വീട്ടിനുള്ളിലായിരുന്ന കുട്ടി പെട്ടെന്ന് പുറത്തേക്ക് ഓടിവരികയായിരുന്നു.ഇതിനിടെ പിതാവ് കാർ പിന്നോട്ടെടുക്കുമ്പോൾ കുട്ടിയെ ശ്രദ്ധിച്ചില്ല.സംഭവത്തിൽ പിതാവിനെതിരെ പൊലീസ് കേസെടുത്തു.