Share this Article
വിദ്യാർഥികളുടെ വിനോദയാത്രയ്ക്കിടെ പ്രിൻസിപ്പൽ മദ്യപിച്ചെന്ന് ആരോപണം; രക്തപരിശോധനാ ഫലം പുറത്ത്, നെഗറ്റീവ്
വെബ് ടീം
9 hours 46 Minutes Ago
1 min read
school

മീനങ്ങാടി: വിദ്യാർഥികളുമായി വിനോദയാത്ര പോയ മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ മദ്യപിച്ചെന്ന ആരോപണത്തെത്തുടർന്ന് നടത്തിയ രക്തപരിശോധനാ ഫലം നെഗറ്റീവ്. പ്രിൻസിപ്പലിന്റെ രക്തത്തിൽ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്താനായില്ല. എന്നാൽ സംഭവം നടന്ന് മണിക്കൂറുകൾക്കുശേഷമാണ് രക്തസാമ്പിൾ ശേഖരിച്ചതെന്നും ഇതാണ് പരിശോധനാഫലം നെഗറ്റീവാകാൻ കാരണമെന്നുമാണ് രക്ഷിതാക്കളുടെ ആരോപണം.

കഴിഞ്ഞ ഞായറാഴ്ചയാണ് മീനങ്ങാടി ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് 135 വിദ്യാർഥികൾ ഹൈദരാബാദിലേക്ക് വിനോദയാത്ര പോയത്. യാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെ പ്രിൻസിപ്പലും പിടിഎ പ്രസിഡന്റും മദ്യപിച്ചെന്ന ആരോപണം വിദ്യാർഥികൾ ഉന്നയിക്കുകയായിരുന്നു. ഇതോടെ സംഭവം വലിയ വിവാദമായി. 

സംഭവത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ നിർദേശപ്രകാരം ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു.ഹൈദരാബാദിലേക്ക് നടത്തിയ വിനോദയാത്രയ്ക്കിടെയാണ് സംഭവം. യാത്രയ്ക്കിടെ പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ മദ്യലഹരിയിലായിരുന്നുവെന്നും വിദ്യാർഥികളോടും മറ്റ് ജീവനക്കാരോടും മോശമായി പെരുമാറിയെന്നുമാണ് ആരോപണം. പിടിഎ പ്രസിഡന്‍റിനെതിരെയും സമാനമായ ആരോപണം ഉയർന്നിട്ടുണ്ട്. വിനോദയാത്ര കഴിഞ്ഞ് സംഘം സ്കൂളിൽ തിരിച്ചെത്തിയതോടെയാണ് സംഭവം വിവാദമായത്.

വിനോദയാത്രയ്ക്കു ശേഷം രാവിലെ സ്കൂളിലെത്തിയ പ്രിൻസിപ്പലിനെ രക്ഷിതാക്കൾ തടഞ്ഞു. തുടർന്ന് പൊലീസ് ഇടപെട്ട് വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories