Share this Article
News Malayalam 24x7
തൃശ്ശൂര്‍ തളിക്കുളത്ത് കാറും ലോറിയും കൂട്ടിയിടിച്ച് ഏഴ് പേർക്ക് പരിക്ക്
Seven people were injured in a collision between a car and a lorry in Thalikulam, Thrissur

തൃശ്ശൂര്‍ തളിക്കുളത്ത് കാറും ലോറിയും കൂട്ടിയിടിച്ച് ഏഴ്  പേർക്ക് പരിക്കേറ്റു. തളിക്കുളം ഹൈസ്കൂളിന് സമീപം പുലച്ചെ ആയിരുന്നു അപകടം. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശികളായ സരസ്വതി ഭവനിൽ  സിന്ധു , മകൾ ആർഷ , സഹോദരങ്ങളായ ആദർശ്,  അക്ഷിമ , തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിനിയായ  മോളി , മകൻ അഖിൽ , തിരുവനന്തപുരം കഠിനംകുളം സ്വദേശി  മോനിഷ്, എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ  അക്ട്സ് ഉൾപ്പെടെ വിവിധ ആംബുലൻസുകളിൽ ആയി  തൃശൂർ അശ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories