കോട്ടയം: റോഡ് മുറിച്ച് കടക്കുന്നതിനിടെ പാഞ്ഞെത്തിയ കാറിടിച്ച് പെൺകുട്ടിക്ക് ദാരുണാന്ത്യം. തോട്ടയ്ക്കാട് ഇരവുചിറ സ്വദേശി അബിതയാണ് മരിച്ചത്.കോട്ടയം ചന്തക്കവലയിലാണ് അപകടം ഉണ്ടായത്. അബിതയും അമ്മ നിഷയും ഒന്നിച്ച് റോഡ് മുറിച്ചുകടക്കുന്നതിനിടെ കാർ ഇരുവരെയും ഇടിക്കുകയായിരുന്നു. അമ്മ നിഷയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.അബിതയും അമ്മയും ബസ് സ്റ്റോപ്പിലേക്ക് നടന്ന് പോകുന്നതിടെയാണ് കുതിച്ചെത്തിയ കാറിടിച്ചത്. നാട്ടുകാരും ചേർന്നാണ് ഇരുവരേയും ആശുപത്രിയിൽ എത്തിച്ചത്.
തൃകോതമംഗലം വി എച്ച് എസ് സിയിലെ പ്ലസ് ടു വിദ്യാർത്ഥിയായിരുന്നു അബിത. ഹയർസെക്കൻഡറി പരീക്ഷ ഫലം വന്ന ദിവസമാണ് മരണം കവർന്നെടുത്തത്.
പ്ലസ് ടു പരീക്ഷാ ഫലത്തിൽ അബിത മികച്ച വിജയം നേടിയിരുന്നു.