Share this Article
News Malayalam 24x7
ലോഡ്ജില്‍ KSRTC ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി;ആത്മഹത്യയെന്ന് സംശയം
വെബ് ടീം
posted on 13-02-2024
1 min read
KSRTC STAFF FOUND DEAD IN LODGE

കോഴിക്കോട്: സ്വകാര്യ ലോഡ്ജില്‍ കെ.എസ്.ആര്‍.ടി.സി. ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കായണ്ണ നരയംകുളം സ്വദേശി അനീഷി (38) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്നലെ ഉച്ചയോടെയാണ് അനീഷ് കോഴിക്കോട്ടെ സ്വകാര്യ ലോഡ്ജില്‍ മുറി എടുത്തത്. അനീഷിനെ കാണാതായതായി ഇന്ന് രാവിലെ കൂരാച്ചുണ്ട് സ്റ്റേഷനില്‍ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ലോഡ്ജില്‍ അനീഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കാസര്‍കോടേക്ക് സ്ഥലം മാറ്റിയതുമായി ബന്ധപ്പെട്ടുണ്ടായ മാനസിക പ്രയാസമാണ് അനീഷിനെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം. കസബ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories