Share this Article
News Malayalam 24x7
പെട്ടെന്ന് പോത്തിൻകൂട്ടം റോഡിൽ,ദേശീയപാത 66ൽ എട്ട് കിലോമീറ്ററോളം ഗതാഗതം തടസപ്പെട്ടു
വെബ് ടീം
3 hours 3 Minutes Ago
1 min read
cattle herd

കാസർഗോഡ്: ദേശീയപാത 66-ൽ പെട്ടെന്നൊരു ബ്ലോക്ക്, പിന്നിലെ വാഹനത്തിലെ യാത്രക്കാർക്ക് ആദ്യമൊന്നും മനസിലായില്ല. പിന്നെയാണ് റോഡ് നിറയെ പോത്തിൻകൂട്ടത്തെ കണ്ടത്. പോത്തിൻകൂട്ടമെത്തിയതോടെ ഗതാഗതം തടസ്സപ്പെട്ടു. മൊഗ്രാത്തിലെ സർവീസ് റോഡിൽ നിന്നുമാണ് പോത്തുകൾ ദേശീയപാതയിലേക്ക് കയറിയത്. പോത്തിൻകൂട്ടത്തെ റോഡിൽ നിന്ന് മാറ്റാനും ഗതാഗതം പുനഃസ്ഥാപിക്കാനുമായി ദേശീയപാത സുരക്ഷാ വിഭാഗവും അഗ്നിരക്ഷാസേനയും ചേർന്ന് പ്രവർത്തനം ആരംഭിച്ചു.

പോത്തുകളെ റോഡിൽ നിന്ന് മാറ്റി സർവീസ് റോഡിലേക്ക് വഴിതിരിച്ചുവിടാനുള്ള ശ്രമങ്ങളാണ് നിലവിൽ നടന്നുകൊണ്ടിരിക്കുന്നത്. അണങ്കൂർ ഭാഗത്തെ സർവീസ് റോഡിലേക്ക് ഇതിനെ വഴിതിരിച്ചു വിടാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഉടനെ പോത്തുകളെ ദേശീയപാതയിൽ നിന്ന് മാറ്റുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി. അതേസമയം, പോത്തിൻകൂട്ടത്തിന്റെ ഉടമസ്ഥനെ ഇതുവരെയും കണ്ടെത്താൻ സാധിച്ചിട്ടില്ല.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories