Share this Article
KERALAVISION TELEVISION AWARDS 2025
മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചു; 20കാരിയുടെ പരാതിയിൽ ഫിറ്റ്‌നസ് സെന്റര്‍ ഉടമ അറസ്റ്റില്‍
വെബ് ടീം
posted on 02-07-2024
1 min read
sexual-assault-case-fitness-center-owner-arrest

കണ്ണൂര്‍:  ഫിറ്റ്‌നസ് സെന്ററിലെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഉടമ അറസ്റ്റില്‍. ശരത് നമ്പ്യാര്‍ എന്നയാള്‍  പയ്യന്നൂരിലെ ഫിറ്റ്നസ്  സെന്ററിലെ  മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് 20 കാരിയുടെ പരാതി.

ഇന്നലെ ഉച്ചയോടെയാണ് സംഭവം ഉണ്ടായത്. ക്ലിനിക്കില്‍ ഫിസിയോ തൊറാപ്പി ചെയ്യാനെത്തിയ സമയത്ത് മുറിയില്‍ പൂട്ടിയിട്ട് ശരത് നമ്പ്യാര്‍ പീഡിപ്പിച്ചെന്നാണ് പരാതി. സംഭവത്തിന് പിന്നാലെ യുവതി പയ്യന്നൂര്‍ പൊലീസ് സ്റ്റേഷനില്‍ നേരിട്ട് എത്തി പരാതി നല്‍കുകയായിരുന്നു. നേരത്തെയും ഇത്തരത്തില്‍ ഇയാള്‍ക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു. പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്താണ് ശരത് നമ്പ്യാരുടെ ആരോഗ്യ ക്ലിനിക്കും അതോടൊപ്പം ജിമ്മും പ്രവര്‍ത്തിക്കുന്നത്.

അതേ സമയം രാവിലെ ഉടമയുടെ അറസ്റ്റിനെ തുടർന്ന്  ഒരു സംഘമാളുകൾ ഫിറ്റ്നസ് സെന്റർ അടിച്ചുതകർത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories