Share this Article
സ്‌കൂൾ ബസ് കയറ്റത്തിൽ പിന്നോട്ടുരുണ്ട് താഴ്ചയിലേക്ക് പതിച്ചു; 20ഓളം വിദ്യാർഥികൾക്ക് പരിക്ക്
വെബ് ടീം
posted on 15-09-2025
1 min read
school bus

തിരുവനന്തപുരം: നിലമേൽ വട്ടപ്പാറയിൽ ബസ് മറിഞ്ഞ് 20 കുട്ടികൾക്കു പരിക്കേറ്റു. കിളിമാനൂർ പാപ്പാല വിദ്യാജോതി സ്കൂളിന്റെ ബസാണു മറിഞ്ഞത്. ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു അപകടം. ആരുടെയും നില ഗുരുതരമല്ല. വട്ടപ്പാറയിൽ കയറ്റം കയറുന്നതിനിടെ ബസ് പിന്നോട്ട് ഉരുണ്ട് താഴ്ചയിലേക്കു മറിയുകയായിരുന്നു. പരിക്കേറ്റവരിൽ രണ്ടു കുട്ടികളെയും ബസ് ഡ്രൈവറെയും പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. മറ്റുള്ള വിദ്യാർഥികൾ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും നിലമേൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലുമായി ചികിത്സ തേടിയിട്ടുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories