പാലക്കാട് കല്‍പാത്തി രഥോത്സവത്തിന്റെ ഭാഗമായുള്ള പ്രശസ്തമായ ദേവരഥ സംഗമം ഇന്ന് നടക്കും. വൈകീട്ട് വിശാലാക്ഷി സമേത വിശ്വനാഥ ക്ഷേത്രത്തിന് മുന്നിലുള്ള തേരുമുട്ടിയില്‍ ദേവരഥങ്ങള്‍ സംഗമിക്കും. വിശാലാക്ഷി സമേധ വിശ്വനാഥ സ്വാമി, ഗണപതി, വള്ളിദൈവാന സമേധ സുബ്രമണ്യ സ്വാമി, മന്തക്കര മഹാഗണപതി തേരുകളാണ് പ്രദക്ഷിണ വഴിയില്‍ സംഗമിക്കുക. ദേവരഥ സംഗമത്തിന് സാക്ഷിയാകാന്‍ പതിനായിരങ്ങള്‍ കല്‍പാത്തിയില്‍ എത്തും. പഴയ കല്‍പാത്തി ലക്ഷ്മിനാരായണ പെരുമാള്‍, ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രങ്ങളില്‍ ഇന്ന് രാവിലെ രഥാരോഹണം നടക്കും. വൈകിട്ട് പ്രദക്ഷിണം പുനരാരംഭിച്ച് 6.30 ഓടെ നിറദീപച്ചാര്‍ത്തണിഞ്ഞ തേരുകള്‍ തേരുമുട്ടിയില്‍ മുഖാമുഖമെത്തുന്നതോടെ സംഗമത്തിന് കല്‍പ്പാത്തി സാക്ഷിയാകും.